07 June, 2023 10:04:46 AM


അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ​യി​​ല്‍ വെ​ടി​വ​യ്പ്: ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു; 5 പേ​ർ​ക്ക് പ​രി​ക്ക്



വി​ർ​ജീ​നി​യ: അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ർ​ജി​നി​യ കോ​മ​ൺ​വെ​ൽ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. റി​ച്ച്മോ​ണ്ടി​ലെ പാ​ർ​ക്കി​ൽ ഹൈ​സ്കൂ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന ച‌​ട‌​ങ്ങി​നി​ടെ​യാ​ണ് അ​ക്ര​മം. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യ​ണ് പോ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K