29 May, 2023 06:51:34 PM
കൊല്ലം സ്വദേശിയായ യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു.
ഇന്നലെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജൂഡ് ചാക്കോയുടെ കുടുംബം 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ്.