26 May, 2023 05:50:57 PM
ലാൻഡിംഗിനിടെ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ; 9 പേർ ആശുപത്രിയിൽ

സോൾ: ലാൻഡിങ്ങിന് തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ അമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ. ദക്ഷിണ കൊറിയയിലെ സോളിലാണ് സംഭവം. ഏഷ്യാന എയർലൈൻസ് വിമാനത്തിലാണ് സംഭവം. എമർജൻസി വാതിൽ തുറന്നെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കി.
വാതിൽ തുറന്നതോടെ ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 200 യാത്രക്കാർ ഉണ്ടായിരുന്ന A321-200 എന്ന വിമാനത്തിന്റെ എമർജൻസി വാതിലാണ് ലാൻഡിങിനു തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരൻ തുറന്നത്. ഏകദ്ദേശം റൺവേയിൽ നിന്ന് 200 മീറ്റർ ഉയരത്തിലായിരുന്നു വിമാനം.
അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇവരെ ലാൻഡിങിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതു പേരാണ് ആശുപത്രിയിൽ ചികിത്സയിലെന്നാണ് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.