18 April, 2023 10:24:38 AM


ഏപ്രിൽ 22 ഈദുൽ ഫിത്ർ; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു



ഖത്തർ: ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലാണ് പൊതു-സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചത്. യുഎഇയിലും സൗദിയിലും നാല് ദിവസത്തേക്കാണ് അവധി. ഖത്തറിൽ പതിനൊന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാനും കുവൈത്തും അഞ്ച് ദിവസത്തെ അവധി നല്‍കും.


അജ്മാനിലെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് ഏപ്രിൽ 20 മുതലാണ് അവധി. ഖത്തറിൽ ഏപ്രിൽ 19 മുതലാണ് പതിനൊന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ 28 ന് ആരംഭിക്കുന്ന അവധി ഏപ്രിൽ 27 ന് പൂർത്തിയാകും. ഏപ്രിൽ 30 ന് തൊഴിലാളികൾ അവധി കഴിഞ്ഞ് മടങ്ങിയെത്താനാണ് നിർദേശം.

ഈ മാസം വെള്ളിയോ ശനിയോ പെരുന്നാൾ ആകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 22 ശനിയാഴ്ച്ച ഈദുൽ ഫിത്ർ ആകാൻ സാധ്യതയെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.


ഈദുൽ ഫിത്ർ

ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിനു ശേഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങൾ ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്ർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K