02 November, 2022 06:23:29 AM
മൊബൈല്‍ ഫോൺ വഴി ബാങ്ക് തട്ടിപ്പ് കൂടുന്നു; മുന്നറിയിപ്പുമായി സൗദി സെൻട്രൽ ബാങ്ക്
റിയാദ്: സൗദി അറേബ്യയിൽ മൊബൈല്‍ ഫോൺ വഴിയുള്ള ബാങ്ക് അക്കൗണ്ട് തട്ടിപ്പ് വർധിക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞുള്ള സന്ദേശങ്ങളും ഫോൺ കോളുകളുമാണ് ഇതിൽ കൂടുതലും.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയിച്ച് ലഭിക്കുന്ന സന്ദേശങ്ങളിലും ഫോണ്‍കോളുകളിലും പെട്ടുപോകരുതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) മുന്നറിയിപ്പ് നൽകി. അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ കൈമാറണമെന്നും സാമ നിർദേശം നൽകി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് സൗദി സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയത്.