27 October, 2022 08:26:34 AM


റഷ്യൻ വിപണിയിൽ ഇനി വാഹനം വിൽക്കില്ല; പിന്മാറി മെ​ഴ്സി​ഡ​സ് ബെ​ൻ​സ്



മോ​സ്കോ: ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സും റ​ഷ്യ​ൻ വാ​ഹ​ന വി​ പ​ണി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങു​ന്നു. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. രാ​ജ്യം വി​ടു​ന്ന ഏ​റ്റ​വും പ്ര​മു​ഖ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യി മെ​ഴ്‌​സി​ഡ​സ് ബെ​ൻ​സ് മാ​റു​മെ​ന്നും വ​ക്താ​ ക്ക​ൾ അ​റി​യി​ച്ചു. വ്യാ​വ​സാ​യി​ക, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്ക് വി​ൽ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.

അ​തി​നി​ടെ, ഫോ​ർ​ഡും റ​ഷ്യ​ൻ വി​പ​ണി​യി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് ബു​ധ​നാ​ഴ്ച സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ടൊ​യോ​ട്ട​യു​ടെ​യും റെ​നോ​യു​ടെ​യും പി​ന്നാ​ലെ ജാ​പ്പ​നീ​സ് ക​മ്പ​നി​യാ​യ നി​സാ​നും ഈ ​മാ​സം ആ​ദ്യം റ​ഷ്യ വി​ട്ടി​രു​ന്നു. ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ, ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സ്, ആ​സ്റ്റ​ൺ മാ​ർ​ട്ടി​ൻ, റോ​ൾ​സ് റോ​യ്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ ടെ​യു​ള്ള കാ​ർ ക​മ്പ​നി​ക​ളെ​ല്ലാം റ​ഷ്യ​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ക​ൾ നി​ർ​ത്തി​യി​രു​ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K