18 October, 2022 09:06:47 AM
റഷ്യൻ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നുവീണു; നാല് പേർ മരിച്ചു
മോസ്കോ: തെക്കൻ റഷ്യൻ നഗരമായ യെസ്കിലെ ജനവാസ മേഖലയിൽ സൈനിക വിമാനം തകർന്നുവീണ് നാല് പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം തകർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എസ്യു-34 യുദ്ധവിമാനമാണ് പരിശീലനപ്പറക്കലിനിടെ തകർന്നുവീണതെന്ന് റഷ്യൻ പ്രതിരോധ മ ന്ത്രാലയം അറിയിച്ചു.
ഇതേത്തുടർന്നുണ്ടായ വന് തീപിടിത്തത്തില് ബഹുനില കെട്ടിടത്തിലെ അഞ്ച് നി ലകൾ കത്തിനശിച്ചു. സമീപത്തെ ഒരു സ്കൂൾ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, വിമാനത്തിലെ രണ്ടു പൈലറ്റുമാരും സുരക്ഷിതരായി പുറത്തു ചാടി. ടേക്ക് ഓഫിനിടെ ഒരു എഞ്ചിനിലുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണമെന്നാണ് പൈലറ്റുമാർ നൽകുന്ന റിപ്പോർട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.