12 October, 2022 10:53:36 PM


മലേറിയ: ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാകിസ്താൻ



ഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാകിസ്താൻ. രാജ്യത്ത് മലേറിയ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പാകിസ്താൻ വാർത്താ ചാനലായ ജിയോ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാസങ്ങളായി തുടരുന്ന പ്രളയത്തെ തുടർന്നാണ് രാജ്യത്ത് മലേറിയ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടനയാണ് കൊതുകുവല വാങ്ങിനൽകുന്നത്. ഈ വർഷം ജൂൺ മുതൽ രാജ്യത്ത് തുടരുന്ന പ്രളയത്തിൽ 1700ലധികം ആളുകളാണ് മരണപ്പെട്ടത്. 33 മില്ല്യൺ ആളുകൾക്കാണ് പാർപ്പിടം നഷ്ടമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K