11 October, 2022 08:37:12 AM
അനാവശ്യ യാത്ര ഒഴിവാക്കണം; യുക്രെയ്നിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്
കീവ്: യുക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. അ നാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യയി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. യുക്രെയ്ൻ സർക്കാർ ന ൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
നീണ്ട ഇടവേളയ്ക്കുശേഷം യുക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്ൻ നഗരങ്ങളിൽ നടന്ന സ്ഫോടന പരന്പ രയിൽ പത്തുപേർ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേർക്കു പരിക്കേറ്റു. പുലർച്ചെ തുടങ്ങിയ ആക്രമ ണത്തിൽ 83 മിസൈലുകളാണ് റഷ്യ വർഷിച്ചത്.
ജൂൺ 26നുശേഷം യുക്രെയ്നിൽ റഷ്യനടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രെയ്ൻ സ്ഫോടനത്തിൽ തകർത്തുവെന്നാരോപിച്ചാണ് റഷ്യയുടെ ആക്രമണം. റഷ്യൻ പട്ടാളത്തിന് ഏറെ തന്ത്രപ്രധാനമായ പാലം തകർത്തത് ഭീകരപ്രവർത്തനമാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ കുറ്റപ്പെടുത്തിയിരുന്നു. റഷ്യൻ ഭീകരതയോടു സമാനമായ രീതിയിൽ പ്രതികരിക്കേണ്ടിവരുമെന്നു പുതിയ സംഭവവികാസ ങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിക്കുന്നത്.