18 September, 2022 02:04:34 PM


അമ്പതോളം സര്‍വകലാശാല വിദ്യാര്‍ഥിനികളുടെ കുളിമുറിദൃശ്യങ്ങൾ പ്രചരിച്ചതിൽ വ്യാപക സംഘര്‍ഷം



ചണ്ഡിഗഢ്: ചണ്ഡിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നതിനെ ചൊല്ലി വ്യാപക സംഘര്‍ഷം.അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ ശേഷം യുവാവിന് അയച്ചുകൊടുക്കുകയായിരുന്നു. അയാളാണ് പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
 
സംഭവവുമായി ബന്ധപ്പെട്ട് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തി. 50 ഓളം പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ഈ പെണ്‍കുട്ടി പകര്‍ത്തി യുവാവിന് അയച്ചുകൊടുത്തതെന്നാണ് റിപ്പോർട്ട്. അയാള്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്താണ് ഇത്തരമൊരു പ്രകോപനത്തിലേക്ക് പെണ്‍കുട്ടിയെ നയിച്ചതെന്ന കാരണം വ്യക്തമല്ല. കുട്ടികളോട് സംയമനം പാലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K