16 September, 2022 06:53:50 AM
ഒമാനിൽ വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട
മസ്കറ്റ്: രാജ്യത്തേക്കുള്ള വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമി ല്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. സിസ്റ്റത്തിലും റസിഡന്റ്സ് കാർഡിലും മാത്രം വിസ പുതുക്കിയാൽ മതിയാകും. പാസ്പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈനായി പുതുക്കുന്നത് നേരത്തെ തുടങ്ങിയിരുന്നു.
ഇത് സംബന്ധിച്ച് താമസക്കാർ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പോലീസിന്റെ വിശദീകരണം. താമസക്കാരുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നത് നിർത്താനാണ് തീരുമാനം. പാസ്പോർട്ടിൽ സ്റ്റാമ്പിംഗ് ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. യാത്ര ചെയ്യാനും താമസത്തിന്റെ തെ ളിവായും റസിഡന്റ് കാർഡ് സമർപ്പിക്കാൻ കഴിയണം.