26 July, 2022 06:32:39 AM


കാ​ന​ഡ ​ലാം​ഗ്ലി ഡൗ​ൺ​ ടൗ​ണി​ൽ വെ​ടി​വ​യ്പ്; അ​ക്ര​മി​​ ഉൾപ്പെടെ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു



ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്ര​വി​ശ്യ​യി​ൽ വെ​ടി​വ​യ്പ്. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​വ​ന ര​ഹി​ത​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ൻ​കൂ​വ​റി​ൽ നി​ന്ന് 25 മൈ​ൽ അ​ക​ലെ​യു​ള്ള ലാം​ഗ്ലി ഡൗ​ൺ​ടൗ​ണി​ൽ ആ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 

തോ​ക്കു​ധാ​രി ര​ണ്ടു പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ക്ര​മി​യെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​ത് എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K