17 July, 2022 08:36:46 AM
ജോ ബൈഡന്റെ സന്ദര്‍ശനം: 18 കരാറുകളിൽ ഒപ്പുവച്ച് സൗദിയും അമേരിക്കയും
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് നിരവധി കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിച്ചത്. സുരക്ഷാ, പ്രതിരോധ മേഖലകളിലും ഊര്‍ജമേഖലയിലുമുള്ള സഹകരണം ഇരുരാജ്യങ്ങളും പങ്കുവച്ചു.
18 കരാറുകളിലാണ് സൗദി അറേബ്യയും അമേരിക്കയും ഒപ്പുവച്ചത്. അതോടൊപ്പം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു മുന്നിൽ ഖഷോഗി വധവും ബൈഡൻ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ മനുഷ്യാവകാശ വിഷയങ്ങളിൽ നിശബ്ദത പാലിക്കാനാവില്ലെന്ന് മുഹമ്മദ് ബിൻ സൽമാനോട് വെട്ടിത്തുറന്നു പറഞ്ഞു. എന്നാൽ, ഖഷോഗി വധത്തിൽ തനിക്കു നേരിട്ടു പങ്കില്ലെന്നാണ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതെന്നും ബൈഡൻ അറിയിച്ചു.