15 June, 2022 01:39:17 AM


ചൈന തടവിലാക്കിയ മാധ്യമപ്രവർത്തകയ്ക്കു ഒ​​​രു വ​​​ർ​​​ഷ​​​ത്തിനു ശേഷം ജാമ്യം

 

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ത​​​ട​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ബ്ലൂം​​​ബ​​​ർ​​​ഗ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഹാ​​​സെ ഫാ​​​ന് ജാ​​​മ്യം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ഫാ​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്. ചൈ​​​നീ​​​സ് പൗ​​​ര​​​യാ​​​യ ഫാ​​​നി​​​നെ 2020 ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 

ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ​​​ത്. ഫാ​​​നി​​​ന്‍റെ മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ഇ​​​തേ​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. റോ​​​യി​​​ട്ടേ​​​ഴ്സ്, സി​​​എ​​​ൻ​​​ബി​​​സി, അ​​​ൽ ജ​​​സീ​​​റ, സി​​​ബി​​​എ​​​സ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​​യ്ത​​​ശേ​​​ഷം 2017ലാ​​​ണ് ഫാ​​​ൻ ബ്ലൂം​​​ബ​​​ർ​​​ഗി​​​ലെ​​​ത്തി​​​യ​​​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K