10 June, 2022 08:14:32 AM


യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത മൂന്നു വിദേശികൾക്ക് വധശിക്ഷ വിധിച്ച് റഷ്യ



മോസ്കോ: യുക്രെയ്ന് വേണ്ടി യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. റഷ്യൻ അധീനതയിലുള്ള ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രിം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നുപേരെ വിചാരണ ചെയ്തത്. 

വധശിക്ഷയ്ക്കെതിരേ ഹർജി നൽകുമെന്ന് ഇവരുടെ അഭിഭാഷകർ വ്യക്തമാക്കി. ഹർജി നൽകാൻ ഒരുമാസം സമയമുണ്ട്. വിധിയിൽ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു. ജനീവ കൺവെൻഷൻ പ്രകാരം യുദ്ധത്തടവുകാർക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഓഫീസ് ആവശ്യപെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K