10 June, 2022 07:29:45 AM
പാക്കിസ്ഥാനിലെ ടെലിവിഷൻ അവതാരകനായ മുൻ എംപി മരിച്ച നിലയിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്രീകെ ഇൻസാഫ് പാർട്ടി മുൻ എംപിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാത്രി ലിയാഖത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ പോകാൻ തയാറായില്ല.
വ്യാഴാഴ്ച രാവിലെ ലിയാഖത്തിന്റെ മുറിയിൽ നിന്ന് ഒരു നിലവിളി കേട്ടതായി അദ്ദേഹത്തിന്റെ ജീവനക്കാരൻ ജാവേദ് പറഞ്ഞുവെന്ന് പാക് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹുസൈനിൽ നിന്ന് മുറിയിലേക്കെത്തിയ വീട്ടിലെ ജോലിക്കാർ മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.