06 June, 2022 09:00:13 AM
ചൂട് കൂടി; സൗദിയിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവെയിലിൽ ജോലിക്ക് നിരോധനം
ജിദ്ദ: ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു.
ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിരോധത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ എല്ലാ സ്വ കാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. കരാർ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിൾക്ക് നി രോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്.