15 May, 2022 06:08:24 PM
ഇന്ന് ആകാശത്ത് വിസ്മയക്കാഴ്ച; ബ്ലഡ് മൂൺ കാണാം; ഇന്ത്യയിൽ കാണാൻ സാധിക്കില്ല
ന്യൂയോർക്ക്: ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.
നാസ വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ബ്ലഡ് മൂൺ വ്യക്തമായി കാണാം. ഇന്ത്യയിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കില്ല. ഇന്ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ സംഭവിക്കുന്നത്. ഇന്ത്യൻ സമയം പ്രകാരം ഇത് മെയ് 16 രാവിലെ 7 മണിക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.