12 May, 2022 07:04:03 AM
യൗണ്ടെയിൽ സ്വകാര്യവിമാനം വനത്തിൽ തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു
യൗണ്ടെ: കാമറൂൺ തലസ്ഥാനമായ യൗണ്ടെയിൽ വിമാനം തകർന്നു വീണു. കാമറൂണിനും ചാഡിനും ഇടയിൽ സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യൗണ്ടെയിൽ നിന്ന് 90 മൈൽ മാറി വടക്കുകിഴക്കായി നംഗ-എബോക്കോയ്ക്ക് സമീപമാണ് അപകടം.
യൗണ്ടെ-എൻസിമാലൻ വിമാനത്താവളത്തിൽ നിന്ന് രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്തുള്ള ബെലാബോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഇതിനിടെ എയർ ട്രാഫിക് കൺട്രോളറുകൾക്ക് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു. പ്രദേശത്തെ വനമേഖലയിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 11 പേർ ഉണ്ടായിരുന്നു. സ്ഥലത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.