12 May, 2022 12:33:33 AM
ട്രെയിനിന്‍റെ എൻജിൻ ഓട്ടത്തിനിടെ വേർപെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
വിശാഖപട്ടണം: ആന്ധ്രയിൽ ഓടുന്ന ട്രെയിനിന്‍റെ എൻജിൻ വേർപെട്ടു. വിശാഖപട്ടണം - നിസാമുദ്ദീൻ സമദ എക്സ്പ്രസിലാണ് സംഭവം. പാർവതിപുരം ജില്ലയിലെ സീതാനഗരത്തിൽവച്ചാണ് രണ്ടു കിലോമീറ്ററോളം ബോഗികളില്ലാതെ എൻജിൻ വേർപെട്ട് ഓടിയത്. യാത്രക്കാരുടെ ജീവൻ പന്താടിയുള്ള യാത്രയ്ക്കിടയിൽ അപകടം ഒഴിവായതു തലനാരിഴയ്ക്കാണ്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു