09 May, 2022 04:51:41 PM


'ഇനി പിടിച്ചു നിൽക്കാനാവില്ല': ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു



കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതോടെയാണ് രാജി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും, സൈന്യത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K