04 May, 2022 07:17:43 AM
ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ അപകടത്തിൽ മരിച്ചു
ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകട ത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വച്ച് മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.