20 April, 2022 05:00:31 AM
ഇന്ത്യൻ വംശജ ശാന്തി സേത്തി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവ്
വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രതിരോധകാര്യ ഉപദേഷ്ടാവ് പദവികളിൽ ഇന്ത്യൻ വംശജയായ മുൻ നാവികസേനാ ഉദ്യോഗസ്ഥ ശാന്തി സേത്തി നിയമിക്കപ്പെട്ടു.
ഇന്ത്യൻ വംശജരിൽനിന്ന് അമേരിക്കൻ യുദ്ധക്കപ്പലിന്റെ കമാൻഡർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണു ശാന്തി. 2010 ഡിസംബർ മുതൽ 2012 മേയ് വരെ യുഎസ്എസ് ഡികേറ്റർ എന്ന കപ്പലിന്റെ കമാൻഡറായിരുന്നു. നെവാഡയിൽ ജനിച്ച ശാന്തിയുടെ അമ്മ കാനഡയിൽനിന്നും അച്ഛൻ ഇന്ത്യയിൽനിന്നും യുഎസിൽ കുടിയേറിയതാണ്.