19 April, 2022 09:44:42 PM


ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം



ഗാസ: പലസ്തീനിലെ ഗാസയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അല്‍ അക്സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍. ഗാസ സ്ട്രിപ്പില്‍ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാല്‍ അയേണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം ശ്രമം തകര്‍ത്തുവെന്നാണ് ഇസ്രായേലി മിലിട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇസ്രായേലി വ്യോമ സേന ഹമാസ് ആയുധ നിര്‍മാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K