05 April, 2022 05:27:00 PM
കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കം മുഖേന
കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 20 പേര്‍ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 13 പുരുഷന്‍മാരും 16 സ്ത്രീകളും രണ്ട് കുട്ടിയും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 6 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 344 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447532 പേര്‍ കോവിഡ് ബാധിതരായി. 445735 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-4
പാലാ-3
പള്ളിക്കത്തോട്,നെടുംകുന്നം, കരൂര്‍, പാമ്പാടി. മണര്‍കാട്, കൊഴുവനാല്‍-2
കടുത്തുരുത്തി, വെച്ചൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കടപ്ലാമറ്റം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, വാകത്താനം, ഈരാറ്റുപേട്ട, ചങ്ങനാശേരി, എരുമേലി- 1