30 March, 2022 03:04:29 PM
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിച്ചു; കർണാടകയിൽ ഏഴ് അധ്യാപകർക്ക് സസ്പൻഷൻ
ബംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചതിന് 7 അധ്യാപകർക്ക് സസ്പൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇതിൽ രണ്ട് സെൻ്റർ സൂപ്രണ്ടുമാരും പെടും. ഗഡഗിലെ സിഎസ് പാട്ടിൽ സ്കൂളിലാണ് പരീക്ഷ നടന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതായിരുന്നു വിധി. മാർച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.