08 March, 2022 08:12:10 AM
'താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല' ; കീവിലെ ഓഫീസിൽ നിന്ന് ദൃശ്യങ്ങൾ പങ്കുവെച്ച് സെലൻസ്കി
കീവ്: കീവിലെ ഓഫീസിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പങ്കുവച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. താൻ ഒളിച്ചോടിയിട്ടില്ല, ആരെയും ഭയപ്പെടുന്നുമില്ല. ഈ യുദ്ധം ജയിക്കും വരെ ശക്തമായ പ്രതിരോധവുമായി ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമാണ് സെലൻസ്കി സന്ദേശം പങ്കുവച്ചത്. അത് തെളിയിക്കാൻ തന്റെ ഓഫീസിൽ നിന്ന് എടുത്ത തലസ്ഥാന നഗരത്തിന്റെ രാത്രിയുടെ കാഴ്ചകളും സെലെൻസ്കി കാണിക്കുന്നുണ്ട്. സെലൻസ്കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ്. സെലന്‍സ്കിയുടെ പ്രസംഗം തത്സമയം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.