25 February, 2022 08:15:51 AM
റഷ്യൻ ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ്
കീവ്: റഷ്യന്‍ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 യുക്രെയ്നികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.
യുക്രെയ്നിൽ റഷ്യയുടെ സന്പൂർണ അധിനിവേശമാണ് നടക്കുന്നത്. വടക്ക്, കിഴക്ക്, തെക്ക് അതിർത്തികളിലൂടെ യുക്രെയ്നിൽ പ്രവേശിച്ച റഷ്യൻ സൈനികർ ഇന്നലെ വൈകുന്നേരത്തോടെ കീവിനു സമീപമെത്തി. ഇതോടെ കീവിൽ നിന്ന് ജനങ്ങൾ പലായനം തുടങ്ങി. റഷ്യയെ കടുത്ത ഞെരുക്കത്തിലാക്കുന്ന സാന്പത്തിക ഉപരോധങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്. എന്നാൽ,സൈനിക നടപടിക്കില്ലെന്ന് പാശ്ചാത്യ സൈനികക്കൂട്ടായ്മയായ നാറ്റോ വ്യക്തമാക്കി.
യുക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്കയും സ്വീകരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലന്‍സ്കി പ്രതികരിക്കുന്നു. എല്ലാവര്ക്കും ഭയമാണ്. യുക്രെയ്ന് നാറ്റോ അംഗത്വം ഉ റപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.