24 June, 2016 10:07:57 PM
കേരള സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂണ്‍ 28 ന് റിസര്‍വ് ബാങ്കിന്റെ മുംബൈയിലുള്ള ഫോര്‍ട്ട് ബ്രാഞ്ചില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ടത്. ലേലം സംബന്ധിച്ച വിശദാംശത്തിന് ധന വകുപ്പിന്റെ www.finance.kerala.gov.in സന്ദര്‍ശിക്കുക. വിജ്ഞാപന നമ്പര്‍ എസ്. എസ്.1/208/ഫിന്‍ തീയതി 2016 ജൂണ്‍ 24.