14 January, 2022 05:59:18 PM


പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു; കോട്ടയത്ത്‌ ഇന്ന് 1103 രോഗികൾ



കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് (ജനുവരി 14 വെള്ളിയാഴ്ച) 1103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 313 പേർ രോഗമുക്തരായി. 4440 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 489 സ്ത്രീകളും 84 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേർ കോവിഡ് ബാധിതരായി. 343135 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17925 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം - 204
ചങ്ങനാശ്ശേരി - 35
പാലാ - 34
ഏറ്റുമാനൂർ, രാമപുരം -32
ചിറക്കടവ് - 26
കാഞ്ഞിരപ്പള്ളി -23
പുതുപ്പള്ളി - 21
വെള്ളൂർ, പാറത്തോട്, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം - 20
മണിമല -19
കരൂർ, മീനച്ചിൽ - 18
പനച്ചിക്കാട്, പാമ്പാടി, അയ്മനം, കടനാട്, തൃക്കൊടിത്താനം, വൈക്കം, മുളക്കുളം - 17
കടുത്തുരുത്തി, അയർക്കുന്നം, ആർപ്പൂക്കര, അതിരമ്പുഴ -16
വിജയപുരം - 15
മാടപ്പള്ളി, പള്ളിക്കത്തോട് -14
വാഴൂർ, ഉഴവൂർ, പായിപ്പാട് - 12
മാഞ്ഞൂർ, വാഴപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കിടങ്ങൂർ, എലിക്കുളം, കാണക്കാരി, തലയോലപ്പറമ്പ് - 11
കങ്ങഴ - 10
നെടുംകുന്നം, കറുകച്ചാൽ, നീണ്ടൂർ, മീനടം -9
വാകത്താനം, കൂട്ടിക്കൽ, മണർകാട്, അകലക്കുന്നം - 8
മുത്തോലി, മരങ്ങാട്ടുപള്ളി, തൂക്കോയി -7
കടപ്ലാമറ്റം, വെളിയന്നൂർ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി - 6
മേലുകാവ്, തലപ്പലം, ഞീഴൂർ, ടി.വി.പുരം, തലയാഴം -5
തിടനാട്, വെള്ളാവൂർ, കൊഴുവനാൽ, കൂരോപ്പട -4
കോരുത്തോട്, തിരുവാർപ്പ്, കുറവിലങ്ങാട്, മറവൻതുരുത്ത്, വെച്ചൂർ -3
മൂന്നിലവ് -2
തലനാട്, കുമരകം, ഉദയനാപുരം - 1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K