07 January, 2022 06:13:11 PM


കോട്ടയം ജില്ലയിൽ 289 പേർക്കു കൂടി കോവിഡ്; 283 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 289 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  289 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 283 പേർ രോഗമുക്തരായി. 4790 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 137 പുരുഷൻമാരും 123 സ്ത്രീകളും 29 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347078 പേർ കോവിഡ് ബാധിതരായി. 341518 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14364 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം - 59
എരുമേലി - 13
ചങ്ങനാശ്ശേരി - 12
ഏറ്റുമാനൂർ - 10
മീനച്ചിൽ, വിജയപുരം, പാലാ, ചിറക്കടവ് - 9
കാഞ്ഞിരപ്പള്ളി, മരങ്ങാട്ടുപള്ളി - 8
രാമപുരം - 7
തലയോലപ്പറമ്പ്, കടുത്തുരുത്തി - 6
വാഴൂർ -5
കുറവിലങ്ങാട്, പൂഞ്ഞാർ, വാഴപ്പള്ളി, പനച്ചിക്കാട്, പാമ്പാടി, ഈരാറ്റുപേട്ട - 4
ചെമ്പ്, കടപ്ലാമറ്റം, ഭരണങ്ങാനം, ഞീഴൂർ, മണർകാട്, പള്ളിക്കത്തോട്, വൈക്കം, കരൂർ, വെച്ചൂർ, ആർപ്പൂക്കര, വെളിയന്നൂർ, നീണ്ടൂർ, മുളക്കുളം - 3
തിരുവാർപ്പ, പുതുപ്പള്ളി, മണിമല, അതിരമ്പുഴ, കുറിച്ചി, മീനടം, ഉഴവൂർ, മുണ്ടക്കയം, കങ്ങഴ, മുത്തോലി, തലപ്പലം, അയർക്കുന്നം, തിടനാട്, കറുകച്ചാൽ, ഉദയനാപുരം, എലിക്കുളം, കാണക്കാരി, കിടങ്ങൂർ, മാഞ്ഞൂർ, വെള്ളൂർ, അകലക്കുന്നം, അയ്മനം - 2
മൂന്നിലവ്, കല്ലറ, വെള്ളാവൂർ, കടനാട്, തലനാട്, പായിപ്പാട്, കൂരോപ്പട, നെടുംകുന്നം, കൂട്ടിക്കൽ, മാടപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, മറവൻതുരുത്ത്- 1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K