01 January, 2022 08:55:24 AM


വിമാനയാത്രയില്‍ കൊവിഡ് പോസിറ്റീവ്; അദ്ധ്യാപിക അഞ്ച് മണിക്കൂർ ഇരുന്നത് ബാത്ത്റൂമിൽ



വാഷിംഗ്ടൺ : യാത്രാമദ്ധ്യേ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ അദ്ധ്യാപിക വിമാനത്തിന്റെ ബാത്ത്റൂമിൽ ക്വാറന്റീനിൽ കഴിഞ്ഞത് അഞ്ച് മണിക്കൂർ. ഷിക്കാഗോയിൽ നിന്ന് ഐസ്‌ലൻഡിലേക്ക് പുറപ്പെട്ട ട്രാൻസ് - അറ്റ്‌ലാൻഡിക് വിമാനത്തിലായിരുന്നു സംഭവം. മിഷിഗൺ സ്വദേശിനിയായ മരിസ ഫോഷിയോയ്ക്ക് യാത്രാ മദ്ധ്യേ തൊണ്ടവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പ്രകടമാവുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് കൊണ്ട് പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

വിമാനത്തിൽ 150 പേരാണുണ്ടായിരുന്നത്. തന്നിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരരുതെന്ന് കരുതിയാണ് വിമാനം ഐസ്‌ലൻഡിലെത്തുന്നത് വരെ അഞ്ച് മണിക്കൂർ മരിസ ബാത്ത് റൂമിൽ സ്വയം ക്വാറന്റീനിൽ കഴിഞ്ഞത്. തന്റെ അനുഭവം വീഡിയോയിൽ പകർത്തിയ മരിസ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. താൻ കൊവിഡ് പോസിറ്റീവാണെന്ന് വിമാനജീവനക്കാരെ അറിയിച്ച മരിസയെ പിന്നീട് ഐസ്‌ലൻഡിലെ റെഡ് ക്രോസ് ഹോട്ടലിലേക്ക് ഐസൊലേഷന് വേണ്ടി മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K