24 December, 2021 11:35:39 AM
ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി ആക്രമിച്ചു. 22 കാരനായ യുവാവിന്‍റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു. ഡല്‍ഹി രജൗരി ഗാര്‍ഡനിലാണ് സംഭവം. ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഇരുവരും ഡല്‍ഹി വിട്ടുപോയി വിവാഹിതരാവുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തു.