21 December, 2021 06:40:21 PM
കേരളത്തിൽ 2748 പേർക്ക് കൂടി കോവിഡ്; രോഗികൾ കൂടുതൽ തലസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.83 ശതമാനമാണ്. ഇന്ന് 33 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീല്‍ നല്കിയ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,155 ആയി.
2531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 28,035 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3202 പേര് രോഗമുക്തരായി. 51,48,703 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്: തിരുവനന്തപുരം-500, കോഴിക്കോട്-339, എറണാകുളം-333, കോട്ടയം-310, തൃശൂര്‍-244, കണ്ണൂര്‍-176, കൊല്ലം-167, പത്തനംതിട്ട-166, വയനാട്-107, ആലപ്പുഴ-106, മലപ്പുറം-97, പാലക്കാട്-86, ഇടുക്കി-61, കാസര്‍ഗോഡ്-56.