13 December, 2021 05:15:28 PM


കോട്ടയം ജില്ലയില്‍ 147 പേര്‍ക്കു കൂടി കോവിഡ്; 456 പേര്‍ക്കു രോഗമുക്തി



കോട്ടയം: ജില്ലയില്‍ 147 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  456 പേര്‍ രോഗമുക്തരായി. 2437 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 59 പുരുഷന്‍മാരും 64 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍ 3475 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 340962 പേര്‍ കോവിഡ് ബാധിതരായി. 333475 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20188 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-13
മീനച്ചില്‍-9
കാഞ്ഞിരപ്പള്ളി-7
ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര- 6
പാറത്തോട്, ചിറക്കടവ്, മുണ്ടക്കയം-5
മേലുകാവ്, രാമപുരം, വൈക്കം, കൂട്ടിക്കല്‍, മാഞ്ഞൂര്‍, വെള്ളൂര്‍-4
പാമ്പാടി, തിടനാട്, അതിരമ്പുഴ, ചങ്ങനാശേരി, ഭരണങ്ങാനം, മുത്തോലി, വിജയപുരം-3
തീക്കോയി, കാണക്കാരി, മുളക്കുളം, അയര്‍ക്കുന്നം, എരുമേലി, പായിപ്പാട്, തലനാട്, പാലാ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്- 2
തലയോലപ്പറമ്പ്, പുതുപ്പള്ളി, വാകത്താനം, ഈരാറ്റുപേട്ട, മണര്‍കാട്, മൂന്നിലവ്, തിരുവാര്‍പ്പ്, കരൂര്‍, വെളിയന്നൂര്‍, കറുകച്ചാല്‍, കടുത്തുരുത്തി, കിടങ്ങൂര്‍, കല്ലറ, നീണ്ടൂര്‍, 
എലിക്കുളം, ചെമ്പ്, മറവന്തുരുത്ത്, അയ്മനം, വാഴൂര്‍, കടനാട്, കങ്ങഴ, കടപ്ലാമറ്റം, അകലക്കുന്നം, മാടപ്പള്ളി- 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K