13 December, 2021 05:24:30 AM
ഒമിക്രോൺ: യുകെയിൽ 30 കഴിഞ്ഞ 35 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസ്
ലണ്ടൻ: കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ബ്രിട്ടനിൽ 30 വയസ് കഴിഞ്ഞവർക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് നൽകും. 30നും 39 വയസിനുമിടെ 75 ലക്ഷം ആളുകളാണ് യുകെയിലുള്ളത്. ഇതിൽ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക.
ഇംഗ്ലണ്ടിലാണ് ബൂസ്റ്റർ ഡോസിന് തുടക്കം കുറിക്കുക. യുകെയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല. ഈ വർഷാവസാനത്തോടെ യുകെയിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു.