19 November, 2021 02:17:14 PM


നിക്ഷേപ തട്ടിപ്പില്‍ 26 ലക്ഷം രൂപ നഷ്ടമായി; പരാതിയുമായി നടി സ്‌നേഹ



ചെന്നൈ: 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ പാരാതിയുമായി നടി സ്നേഹ. എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ കാനത്തൂർ പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. സ്‌നേഹയുടെ പരാതിയില്‍ കാനത്തൂർ ക്രൈം ഇൻസ്‌പെക്ടർ ബാലകുമാറിന്‍റെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സ്നേഹ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് വ്യവസായികൾ വാഗ്ദാനവും ചെയ്തു. എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തിയതായും താരം പരാതിയില്‍ പറയുന്നു. പരാതിയിൽ പറയുന്ന രണ്ട് വ്യാസായികൾക്ക് നോട്ടീസ് അയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K