06 November, 2021 05:32:50 PM


കോട്ടയം ജില്ലയിൽ 508 പേർക്ക് കൂടി കോവിഡ്; 5220 പേര്‍ ചികിത്സയില്‍



കോട്ടയം: ജില്ലയിൽ 508 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 591 പേർ രോഗമുക്തരായി. 4465 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 206 പുരുഷൻമാരും 221 സ്ത്രീകളും 81 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5220 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,27,540 കോവിഡ് ബാധിതരായി. 3,18,309 രോഗമുക്തി നേടി. ജില്ലയിൽ ആകെ 23732 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-44

കാഞ്ഞിരപ്പള്ളി-26

ചങ്ങനാശേരി-25

രാമപുരം-23

പനച്ചിക്കാട്-19

കടുത്തുരുത്തി-17

പാലാ, ആർപ്പൂക്കര, പാറത്തോട്, ചിറക്കടവ്-13

മരങ്ങാട്ടുപിള്ളി-12

അയ്മനം, കരൂർ-11

കുറിച്ചി, എരുമേലി, കറുകച്ചാൽ, കങ്ങഴ, ഏറ്റുമാനൂർ, വാഴൂർ-10

ഉഴവൂർ, തലയോലപ്പറമ്പ്, മാഞ്ഞൂർ-9

മുത്തോലി, തിടനാട്, വെളിയന്നൂർ-8

വൈക്കം, വാഴപ്പള്ളി, കിടങ്ങൂർ, പുതുപ്പള്ളി-7

വാകത്താനം, മാടപ്പള്ളി, തൃക്കൊടിത്താനം, കൂട്ടിക്കൽ, അകലക്കുന്നം, എലിക്കുളം, ടിവി പുരം, മുണ്ടക്കയം-6
അയർക്കുന്നം, മുളക്കുളം-5

വെള്ളാവൂർ, കാണക്കാരി, പായിപ്പാട്, കോരുത്തോട്, നീണ്ടൂർ, മറവന്തുരുത്ത്-4
അതിരമ്പുഴ, കല്ലറ, തീക്കോയി, ഭരണങ്ങാനം, വെള്ളൂർ, പൂഞ്ഞാർ, മീനച്ചിൽ-3

ഞീഴൂർ, കുറവിലങ്ങാട്, കുമരകം, തിരുവാർപ്പ്, വിജയപുരം, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര-2
വെച്ചൂർ, കടനാട്, പള്ളിക്കത്തോട്, ഉദയനാപുരം, തലനാട്, കടപ്ലാമറ്റം, കൂരോപ്പട, ഈരാറ്റുപേട്ട, മണിമല, ചെമ്പ്, പാമ്പാടി, കൊഴുവനാൽ-1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K