03 November, 2021 08:08:51 PM


കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചത് 3,24,194 പേര്‍ക്ക്; 24450 പേർ ക്വാറന്‍റയിനിൽ



കോട്ടയം: ജില്ലയിൽ  ഇതുവരെ ആകെ 3,24,194 കോവിഡ് ബാധിതരായി. 3,17,027 രോഗമുക്തി നേടി. ജില്ലയിൽ ആകെ 24450 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. ഇന്ന് 616 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒമ്പത് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 

സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 1021 പേർ രോഗമുക്തരായി. 4808 പരിശോധനാഫലങ്ങളാണു ലഭിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 256 പുരുഷൻമാരും 277 സ്ത്രീകളും 83 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4852 പേരാണ് ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-55

മുണ്ടക്കയം-42

എരുമേലി-41

കാഞ്ഞിരപ്പള്ളി-25

കൊഴുവനാൽ-23

മുത്തോലി-21

അകലക്കുന്നം-18

വൈക്കം-17

ചങ്ങനാശേരി, ചിറക്കടവ്-15

ആർപ്പൂക്കര-13

തൃക്കൊടിത്താനം, അതിരമ്പുഴ, വിജയപുരം-12

ഞീഴൂർ-11

എലിക്കുളം, കറുകച്ചാൽ, കടപ്ലാമറ്റം, മീനച്ചിൽ-10

പാറത്തോട്, വാഴപ്പള്ളി, ്അയർക്കുന്നം-9

കടുത്തുരുത്തി, പാമ്പാടി, വെള്ളൂർ, നെടുംകുന്നം-8

പായിപ്പാട്, കാണക്കാരി, പാലാ, മാടപ്പള്ളി, കല്ലറ, മണർകാട്-7

കരൂർ, മണിമല, നീണ്ടൂർ, പള്ളിക്കത്തോട്, വെള്ളാവൂർ, രാമപുരം, കൂട്ടിക്കൽ-6

വാഴൂർ, കുറിച്ചി, കടനാട്, വാകത്താനം, കൂരോപ്പട, ഉദയനാപുരം, മരങ്ങാട്ടുപിള്ളി-5

കുമരകം, വെളിയന്നൂർ, തലയോലപ്പറമ്പ്, മാഞ്ഞൂർ, ചെമ്പ്, കോരുത്തോട്, പൂഞ്ഞാർ, ഏറ്റുമാനൂർ-4

മീനടം, മൂന്നിലവ്, കുറവിലങ്ങാട്, മുളക്കുളം, തലപ്പലം, കിടങ്ങൂർ, ഭരണങ്ങാനം-3

പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കങ്ങഴ, തിരുവാർപ്പ്-2

മറവന്തുരുത്ത്, വെച്ചൂർ, ഉഴവൂർ, തലനാട്, അയ്മനം-1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K