01 November, 2021 05:27:35 PM


കോട്ടയം ജില്ലയിൽ 228 പേർക്ക് കോവിഡ്: 502 പേർക്കു രോഗമുക്തി; 5962 പേര്‍ ചികിത്സയില്‍



കോട്ടയം: ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ നാലു പേർ രോഗബാധിതരായി. 502 പേർ രോഗമുക്തരായി. 2371 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 96 പുരുഷൻമാരും 111 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 47 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5962 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,995 പേർ കോവിഡ് ബാധിതരായി. 3,15,014 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24064 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-28

വൈക്കം-12

മുണ്ടക്കയം-11

ചങ്ങനാശേരി-10

കാഞ്ഞിരപ്പള്ളി-9

എരുമേലി, ഏറ്റുമാനൂർ-8

അയ്മനം, ചിറക്കടവ്, പാറത്തോട്,-6

കുറിച്ചി, മാടപ്പള്ളി, വിജയപുരം-5

രാമപുരം, പള്ളിക്കത്തോട്, പായിപ്പാട്, അതിരമ്പുഴ, പനച്ചിക്കാട്, കരൂർ, മണർകാട്-4

തലയോലപ്പറമ്പ്, ഭരണങ്ങാനം, കാണക്കാരി, തൃക്കൊടിത്താനം, പുതുപ്പള്ളി, കിടങ്ങൂർ, കോരുത്തോട്, തിടനാട്, മാഞ്ഞൂർ, മീനച്ചിൽ, മുത്തോലി-3
ഈരാറ്റുപേട്ട, നെടുംകുന്നം, മുളക്കുളം, പാലാ, വാകത്താനം, കൂട്ടിക്കൽ, കുമരകം, പാമ്പാടി, വാഴൂർ, മണിമല, ഉദയനാപുരം, കൊഴുവനാൽ, വാഴപ്പള്ളി, പൂഞ്ഞാർ, അകലക്കുന്നം, ആർപ്പൂക്കര-2
മൂന്നിലവ്, എലിക്കുളം, കൂരോപ്പട, നീണ്ടൂർ, വെള്ളാവൂർ, തീക്കോയി, കടനാട്, അയർക്കുന്നം, കടുത്തുരുത്തി, കറുകച്ചാൽ, വെളിയന്നൂർ, തിരുവാർപ്പ, വെള്ളൂർ, മേലുകാവ്, മരങ്ങാട്ടുപിള്ളി, മരങ്ങാട്ടുപിള്ളി -1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K