29 October, 2021 12:12:57 PM
38 വർഷത്തിനു ശേഷം മോചനം: പോലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാ രാജന് കുറ്റവിമുക്തനായി
ന്യൂഡല്‍ഹി: മുംബൈയിലെ പ്രത്യേക കോടതി കൊടുംകുറ്റവാളി ഛോട്ടാ രാജനെ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കി. 38 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. രാജന് എതിരായുള്ള ഏറ്റവും പഴയ കേസുകളിലൊന്നാണിത്. ഈ വര്‍ഷമാദ്യം കേസ് അവസാനിപ്പിക്കാന്‍ സിബിഐ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസിലെ പ്രധാന സാക്ഷികള്‍ മരിക്കുകയും ഛോട്ടാ രാജന് ഉപയോഗിച്ച ആയുധമടക്കം പ്രധാന രേഖകളെല്ലാം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷ തള്ളിയ പ്രത്യേക സിബിഐ കോടതി ഛോട്ടാ രാജനെതിരായി ശേഖരിച്ച തെളിവുകള്‍ വിചാരണ നടത്താന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കിയിരുന്നു. പോലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച കേസിലാണ് രാജന് കുറ്റവിമുക്തനായിരിക്കുന്നത്