27 October, 2021 12:13:49 PM


ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയയില്‍ പ്രതിരോധ മന്ത്രി



ഒട്ടാവ: കനേഡിയയില്‍ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയുടെ പുനസംഘടനയില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദ് രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി. അനിതാ ആനന്ദ് രാഷ്ട്രീയ നേതാവും അഭിഭാഷകയുമാണ്. ദീര്‍ഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യന്‍ വംശജന്‍ ഹര്‍ജിത് സജ്ജന്റെ പിന്‍ഗാമി ആയാണ് അനിതയുടെ നിയമനം.

സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹര്‍ജിത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭാ പുനസംഘടിപ്പിച്ചത്.

മുന്‍ പൊതുസേവന-സംഭരണ മന്ത്രി എന്ന നിലയില്‍ കൊവിഡ് വാക്‌സീന്‍ കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അനിതക്ക് കഴിഞ്ഞിരുന്നു. 2019ലെ കന്നി മത്സരത്തില്‍ ഒന്റാറിയോ പ്രവിശ്യയിലെ ഓക് വില്ല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനിത കനേഡിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K