25 October, 2021 01:21:28 AM
ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച് വനിതാ ജീവനക്കാർ
റോം: ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനെതിരെ നടുറോഡിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധവുമായി വിമാന ജീവനക്കാർ. ഇറ്റലിയുടെ പുതിയ ദേശീയ എയര്‍ലൈന്‍ ആയ ഐടിഎ എയര്‍വേസിലെ നടപടി ക്രമങ്ങള്‍ക്കെതിരെയാണ് സ്വന്തം വസ്ത്രം ഉപേക്ഷിച്ച് മുന്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ചെരിപ്പിടാതെ റോമിലെ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്‌ക്ക് മുന്നില്‍ എത്തിയ വനിതാ ജീവനക്കാരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അമ്ബത് വനിതാ ജീവനക്കാര്‍ ഇതില്‍ പങ്കെടുത്തു.
നിശബ്ദരായി എത്തിയ ഇവര്‍ അണിഞ്ഞിരുന്ന യൂണിഫോമുകള്‍ അഴിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് 'വി ആര്‍ അലിട്ടേലിയ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ചൊല്ലുകയായിരുന്നു. ഇറ്റലിയുടെ പുരാതന എയര്‍ലൈനാണ് അലിട്ടേലിയ. എന്നാല്‍ ഒക്ടോബര്‍ 14 ന് എയര്‍ലൈന്‍ നിര്‍ത്തുകയായിരുന്നു. സാമ്ബത്തികബാദ്ധ്യതയാണ് കാരണം.
ഇതിനെ തുടര്‍ന്ന് ഐടിഎ സര്‍വ്വീസ് ഒക്ടോബര്‍ 15 മുതല്‍ ആരംഭിച്ചു. എന്നാല്‍ ഐടിഎ എയര്‍ലൈന്‍സില്‍ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്ബളമാണ് നല്‍കിവരുന്നത്. മാത്രമല്ല, അലിട്ടേലിയയിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വനിതാ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യം ഉയരുന്നു.