24 October, 2021 08:54:03 PM
ഇന്ന് 8538 പേർക്ക് കോവിഡ്: ടിപിആർ 10.79; രോഗികൾ കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.79 ശതമാനമാണ്.
ഇന്ന് 71 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി.
8212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 77,363 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,366 പേര് രോഗമുക്തരായി. 48,08,775 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് : എറണാകുളം-1481, തിരുവനന്തപുരം-1210, തൃശൂര്‍-852, കോട്ടയം-777, കോഴിക്കോട്-679, ഇടുക്കി-633, കൊല്ലം-554, മലപ്പുറം-430, കണ്ണൂര്‍-419, പാലക്കാട്-352, പത്തനംതിട്ട-348, ആലപ്പുഴ-333, വയനാട്-311, കാസര്‍ഗോഡ്-159.