13 October, 2021 11:41:12 PM
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് അദ്ദേഹത്തെ എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു.
ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്. മന്മോഹന് സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എഐസിസി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രിലിലും മന്മോഹന് സിംഗിനെ എയിംസില്‍ പ്രവേശിപ്പിരുന്നു.