02 October, 2021 06:34:10 PM


ഇ​ന്ന് 13,217 പേ​ർ​ക്ക് കോ​വി​ഡ്: 121 മ​ര​ണം; കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,217 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 96,835 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​ന്ന് 121 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 25,303 ആ​യി.

12,458 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 623 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 51 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ൽ 1,41,155 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 14,437 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 45,40,866 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച് : എ​റ​ണാ​കു​ളം-1730, തി​രു​വ​ന​ന്ത​പു​രം-1584, തൃ​ശൂ​ര്‍-1579, കോ​ഴി​ക്കോ​ട്-1417, കൊ​ല്ലം-1001, കോ​ട്ട​യം-997, പാ​ല​ക്കാ​ട്-946, മ​ല​പ്പു​റം-845, ക​ണ്ണൂ​ര്‍-710, ആ​ല​പ്പു​ഴ-625, ഇ​ടു​ക്കി-606, പ​ത്ത​നം​തി​ട്ട-535, വ​യ​നാ​ട്-458, കാ​സ​ര്‍​ഗോ​ഡ്-184.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K