26 September, 2021 11:27:12 AM
ടാൻസാനിയായിലെ സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 40 പേർക്ക് പരിക്ക്
ഡോഡോമ്മ: ടാന്‍സാനിയയുടെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കൂന്ന സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. 40 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ന്യാകാറ്റോ സ്റ്റീല്‍ മില്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സ് യൂണിറ്റെത്തി രക്ഷാപ്രവര്‍ത്തനത്തിലേർപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അപകടമുണ്ടാകാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.