18 September, 2021 06:46:00 PM
സ്ഥാനം രാജിവെക്കാന്‍ സർക്കാർ നിർദേശിച്ചു; ശോഭന ജോര്‍ജ് അനുസരിച്ചു

തിരുവനന്തപുരം: ശോഭന ജോർജ് ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു. നിലവിലെ സ്ഥാനങ്ങൾ രാജിവയ്ക്കാൻ സർക്കാർ നിർദേശം നൽകിയതിനെ തുടർന്നാണ് രാജി. ശോഭന ജോർജ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന് ശോഭന ജോർജ് പ്രതികരിച്ചു. പുതിയ സ്ഥാനങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു.