27 October, 2025 09:04:02 AM


കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്



കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം പരിക്കേറ്റു. 45 പേർ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ 18 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K