27 October, 2025 02:05:47 PM


ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും



ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു. ജസ്റ്റിസ് ബിആര്‍ ഗവായ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

നവംബര്‍ 23നാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനത്തിനായുള്ള ശുപാര്‍ശ നല്‍കാന്‍ നിലവിലെ ചീഫ് ജസ്റ്റിസിനോട് കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ന്യായാധിപനാണ് സൂര്യകാന്ത്.

പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്. നവംബര്‍ 24 മുതല്‍ 2027 ഫെബ്രുവരി ഒമ്പത് വരെ ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ഇന്ത്യയുടെ 53-ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും സൂര്യകാന്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919